പ്രമുഖ ക്രിസ്ത്യന്‍-മുസ്ലിം മത നേതാക്കള്‍ പങ്കെടുത്ത യോഗം മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തു. 

കോഴിക്കോട്: താമരശ്ശേരി രൂപത പ്രസിദ്ധീകരിച്ച മതപഠന പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍ദേശം നല്‍കി. എംകെ മുനീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രമുഖ ക്രിസ്ത്യന്‍-മുസ്ലിം മത നേതാക്കള്‍ പങ്കെടുത്ത യോഗം മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തു.

പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇസ്ലാംമത വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്. യോഗത്തില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍, ജോണ്‍ ഒറവുങ്കര, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona