തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്‍റെ പേരിൽ സെക്രട്ടേറിയറ്റിലെ ഒരു ജീവനക്കാരനെ കൂടി സസ്പെൻഡ് ചെയ്തു. നിയമ വകുപ്പിലെ അറ്റൻ‍ഡറും ലോ സെക്രട്ടറിയേറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഒപി അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. 

നേരത്തെ, സംഘടനയുടെ ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രനെയും സമാന കാരണത്തിന് സസ്പെൻഡ് ചെയ്തിരുന്നു. നിയമ വകുപ്പിലെ കോൺഗ്രസ് അനുകൂല സംഘടനയാണ് ലോ സെക്രട്ടറിയേറ്റ് അസോസിയേഷൻ