Asianet News MalayalamAsianet News Malayalam

'ഐസൊലേഷന്‍ കാരാഗൃഹവാസമല്ല, സ്വന്തം വീട് പോലെയോ അതിന് മേലെയോ ആണ്'

കൊവിഡ്  ജാഗ്രതയിലാണ് ലോകം മുഴുവനും. ഇങ്ങ് കേരളത്തില്‍ വരെ ഈ രോഗം പടര്‍ന്ന് പിടിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തില്‍ അയ്യായിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തിലിരിക്കുമ്‌പോള്‍, കുറച്ചുപേര്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
 

facebook post of Arogya Jagratha about covid 19 isolation
Author
Kerala, First Published Mar 17, 2020, 5:53 PM IST

കൊവിഡ്  ജാഗ്രതയിലാണ് ലോകം മുഴുവനും. ഇങ്ങ് കേരളത്തില്‍ വരെ ഈ രോഗം പടര്‍ന്ന് പിടിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തില്‍ അയ്യായിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തിലിരിക്കുമ്‌പോള്‍, കുറച്ചുപേര്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചവരും അല്ലാത്തവരും ഉണ്ട്, വിദേശികളും സ്വദേശികളുമുണ്ട്. ഇത്രയും പേര്‍ക്ക് ലഭിക്കുന്ന പരിചരണം എന്താണ് എന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ആരോഗ്യ ജാഗ്രത ഫേസ്ബുക്ക് പേജില്‍ പുറത്തുവിട്ട വിവരങ്ങള്‍ കൊവിഡ് ആശങ്കകള്‍ക്കിടയിലും കൗതുകമുണര്‍ത്തുന്നതാണ്.

അതിഥി ദേവോ ഭവ ! ഇത് കേരളമാണ്... എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍, കോവിഡ് 19 ലക്ഷണത്തെ തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയുന്ന ഓരോരുത്തര്‍ക്കും, അത് സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് കാരാഗൃഹവാസമല്ല മറിച്ചു സ്വന്തം വീട്ടില്‍ കഴിയുന്നത് പോലെയോ അതിലുപരിയോ ആയ സൗകര്യങ്ങളാണ് നല്‍കുന്നതെന്നും പറയുന്നു.

പിന്നാലെ പുറത്തുവിട്ട ഭക്ഷണത്തിന്റെ മെനുവും ഏറെ രസകരമാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷനില്‍ കഴിയുന്ന മലയാളികള്‍ക്ക്, രാവിലെ 7.30ന് തന്നെ പ്രഭാത ഭക്ഷണം നല്‍കും. ദോശയും സാമ്പാറുമാണ് ഐറ്റം. ഒപ്പം രണ്ട് പുഴുങ്ങിയ മുട്ടയും കിട്ടും. പത്തരയാകുമ്‌പോള്‍ നല്ല ഫ്രഷ് ജ്യൂസും. 12 മണിയാകുമ്‌പോള്‍ ഉച്ചഭക്ഷണം റെഡിയാണ്. ചപ്പാത്തി വേണ്ടവര്‍ക്ക് ചപ്പാത്തി, ചോറ് കഴിക്കുന്നവര്‍ക്ക് ചോറും മീന്‍ കറിയും, പൊരിച്ച മീനും തോരനും പച്ചക്കറിയും തൈരും ഒരു ലിറ്റര്‍ കുടിവെള്ളവും കിട്ടും. മൂന്നരയാകുമപോള്‍ വരുന്നു, ചായയും ബിസ്‌കറ്റും പഴംപൊരിയോ വടയോ റെഡി.  രാത്രി സ്റ്റൂയും അപ്പവും രണ്ട് നേന്ത്രപ്പഴവും, ഒപ്പം ഒരു ലിറ്റര്‍ വെള്ളവും. വിദേശികള്‍ക്ക് അവര്‍ക്കാവശ്യമുള്ള ഭക്ഷണങ്ങളാണ് നല്‍കുന്നത്. അവരുടെ ഭക്ഷണ മെനുവും കുറിപ്പിനൊപ്പമുണ്ട്.

അതിഥി ദേവോ ഭവ ! ഇത് കേരളമാണ്...

കോവിഡ് 19 ലക്ഷണത്തെ തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയുന്ന ഓരോരുത്തര്‍ക്കും, അത് സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് കാരാഗൃഹവാസമല്ല മറിച്ചു സ്വന്തം വീട്ടില്‍ കഴിയുന്നത് പോലെയോ അതിലുപരിയോ ആയ സൗകര്യങ്ങളാണ് നല്‍കുന്നത്.

#പ്രഭാതഭക്ഷണം @
കളമശേരി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡ്
#മലയാളികള്‍ക്ക്
Breakfast 7:30 am
Dosa, sambar, 2 eggs , 2 oranges, tea, 1L mineral water
10:30 am
Fruit juice
Lunch: 12:00 pm
2 chappathi, rice, fish fry, thoran, curry, curd, 1L mineral water
3:30 pm
Tea, biscuits/banana fry/ vada
Dinner: 7:00 pm
Appam, veg stew, 2 Banana, 1L mineral water.

#വിദേശികള്‍ക്ക്
Breakfast
Soup, fruits ( raw cucumber, orange banana) boiled eggs 2
11:00 pineapple juice
12:00 lunch
Toasted bread, cheese(if needed) fruits
4:00 pm fruit juice
Dinner
Toasted bread, scrambled eggs, fruits
For children milk also included!
Newspaper every day .

ഒരേയൊരു വെത്യാസം മാത്രം: സാധാരണയായി അതിഥികള്‍ എത്താന്‍ നമ്മള്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഇവിടെ അതിഥികള്‍ വരേണ്ട സാഹചര്യം ഉണ്ടാകല്ലേ എന്ന് പ്രാര്‍ഥിക്കുന്നു.

Follow Us:
Download App:
  • android
  • ios