കൊച്ചി: വ്യാജ ഡോക്ടറെ എറണാകുളത്ത് പിടികൂടി. എറണാകുള൦ ജില്ലയിലെ എടത്തലയിൽ രോഗികളെ പരിശോധിച്ച് വന്ന പത്തനംതിട്ട റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ബിഫാം സർട്ടിഫിക്കറ്റുള്ള ഇവർ എംബിബിഎസ് ഡോക്ടറെന്ന പേരിൽ ക്ലിനിക് നടത്തുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടായിരുന്നു തട്ടിപ്പ് നടത്തിയത്. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കും.