Asianet News MalayalamAsianet News Malayalam

‌വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസ്: യൂത്ത്‌ കോൺഗ്രസും യുവമോർച്ചയും തമ്മിൽ പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ

അന്വേഷണം ശരിയായി പോയാൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ജയിലിൽ ചേരുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ്‌ വി വസീഫ് എന്നിവരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Fake election card case: DYFI says there is mutual understanding between Youth Congress and Yuva Morcha fvv
Author
First Published Dec 5, 2023, 4:13 PM IST

കോഴിക്കോട്: വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസിൽ യൂത്ത്‌ കോൺഗ്രസും യുവമോർച്ചയും തമ്മിൽ പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. അതു കൊണ്ടാണ് വിഷയത്തിൽ ബിജെപി മൗനം പാലിക്കുന്നത്. ആദ്യം ഈ വിഷയം ഉന്നയിച്ച ബിജെപി, യുവമോർച്ച നേതാക്കൾ ഇപ്പോൾ മിണ്ടാത്തത് അതിന്റെ തെളിവാണ്. അന്വേഷണം ശരിയായി പോയാൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ജയിലിൽ ചേരുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ്‌ വി വസീഫ് എന്നിവരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

യൂത്ത് ലീഗിന്‍റെ യുവ ഭാരത് യാത്രയില്‍ പങ്കെടുക്കാന്‍ ഡിവൈഎഫ്ഐക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. യൂത്ത് ലീഗിന്‍റെ യുവ ഭാരത് യാത്രയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചാല്‍ അപ്പോള്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ഡിവൈഎഫ് ഐ നേതാക്കൾ പറഞ്ഞു. കേന്ദ്ര നയങ്ങൾക്കെതിരെ വിവിധ യുവജന സംഘടനകൾ നടത്തുന്ന സമരങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുകയാണ്. കേന്ദ്ര നയങ്ങൾക്ക് എതിരെ ജനുവരി 20ന് ഡിവൈഎഫ്ഐ കേരളത്തിൽ മനുഷ്യ ചങ്ങല സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറ‍ഞ്ഞു. 

ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കുമെന്ന് തീരുമാനിക്കുന്ന മുന്നണിയല്ല, കോൺഗ്രസ് ആലോചിക്കണം: പിണറായി

നവകേരള സദസ്സിനെതിരെ പ്രതിഷേധം നടത്താൻ യൂത്ത് കോൺഗ്രസ്‌ കൊട്ടേഷൻ സംഘങ്ങളെ അയക്കുകയാണെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു. അങ്ങനെ വരുമ്പോൾ ജനങ്ങൾക്കും ഡിവൈഎഫ്ഐക്കും രക്ഷാപ്രവർത്തനം നടത്തേണ്ടി വരും. ഒരു അപകടം ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനു ഡിവൈഎഫ്ഐ മുന്നിൽ ഉണ്ടാകും. മാടായിയിൽ നടന്നത് ജനങ്ങളുടെ പ്രതികരണമാണ്. അതിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ഉണ്ട്. ഡിവൈഎഫ്ഐ കരിങ്കൊടി പ്രതിഷേധങ്ങൾ നടത്തുന്നത് മുൻ കൂട്ടി അറിയിച്ചത് പ്രകാരം. എന്നാൽ യൂത്ത് കോൺഗ്രസ്‌ അങ്ങനെ അല്ല ചെയ്യുന്നത്. കരിങ്കൊടി പ്രതിഷേധം തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തെ കലാപഭൂമി ആക്കാൻ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു. 

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios