രണ്ടുദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ ഇതിനുള്ള അപ്പീൽ ഫയൽ ചെയ്യും. ഇതിനുള്ള നടപടികൾ  തുടങ്ങിയിട്ടുണ്ടെന്നും പെൺകുട്ടികളുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പാലാക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രണ്ടുദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ ഇതിനുള്ള അപ്പീൽ ഫയൽ ചെയ്യും. ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും പെൺകുട്ടികളുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകരെ നേരില്‍ കണ്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. അന്വേഷണത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു തരാം എന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് നേരിട്ട് ഉറപ്പ് തന്നിട്ടുണ്ട്. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.