Asianet News MalayalamAsianet News Malayalam

ഗർഭസ്ഥ ശിശു മരിച്ചതറിയാതെ യുവതിയ്ക്ക് ചികിൽസ നിഷേധിച്ചു; ആശുപത്രികൾക്കെതിരെ കുടുംബം, നേരിട്ടത് ക്രൂര അവ​ഗണന

മൂന്ന് സർക്കാർ ആശുപത്രികളിലെ അവഗണയെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ആശുപത്രികളുടെ ഭാ​ഗത്ത് നിന്ന് ക്രൂരമായ അവ​ഗണനയാണ് ഉണ്ടായതെന്നും യുവതിയുടെ കുടുംബം പറയുന്നു. 

family said they would file a complaint against the hospital for refusing to treat the young woman without knowing the fetus was dead
Author
Kollam, First Published Sep 17, 2021, 11:35 AM IST

കൊല്ലം: ഗർഭസ്ഥ ശിശു മരിച്ചതറിയാതെ യുവതിയ്ക്ക് ചികിൽസ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ പരാതി നൽകുമെന്ന് കുടുംബം. മൂന്ന് സർക്കാർ ആശുപത്രികളിലെ അവഗണയെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ആശുപത്രികളുടെ ഭാ​ഗത്ത് നിന്ന് ക്രൂരമായ അവ​ഗണനയാണ് ഉണ്ടായതെന്നും യുവതിയുടെ കുടുംബം പറയുന്നു. 

പരവൂർ നെടുങ്ങോലം രാമ റാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ ആശുപത്രി , തിരുവനന്തപുരം എസ് എ ടി ആശുപത്രികൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ മാസം 11 നാണ് പാരിപ്പള്ളി സ്വദേശിനി മീര ചികിൽസ തേടി നെടുങ്ങോലം ആശുപത്രിയിൽ എത്തിയത്. 13 ന് എസ്എടിയിൽ എത്തി. പ്രശ്നമില്ലെന്ന് പറഞ്ഞ് ആശുപത്രികളിൽ നിന്ന് തിരിച്ചയച്ചു. 15 ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്. മീര ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. 
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ഡിഎംഒ അറിയിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios