Asianet News MalayalamAsianet News Malayalam

അഷ്ട വൈദ്യൻ ഇ ടി നാരായണമൂസ് അന്തരിച്ചു

ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.

famous Ayurveda practitioner padmabhoshan e t narayana moose is no more
Author
Thrissur, First Published Aug 5, 2020, 9:12 PM IST

തൃശ്ശൂർ: വൈദ്യ രത്നം ഔഷധശാല ഉടമ, തൈക്കാട്ടുശേരി വൈദ്യരത്നം ഗ്രൂപ്പ് ചെയർമാൻ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ ടി നാരായണൻ മൂസ് അന്തരിച്ചു.  വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്‌. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. 2010ലാണ് നാരായണന്‍ മൂസിന് പത്മഭൂഷൺ ലഭിച്ചത്. 

ശാരീരിക അവശതകളുണ്ടെങ്കിലും അടുത്തിടെ വരെ രോഗികളെ ചികിത്സിച്ചിരുന്നു. 1941ല്‍ നാരായണൻ മൂസിന്റെ അച്ഛന്‍ നീലകണ്ഠന്‍ മൂസാണ് വൈദ്യരത്നം ഔഷധശാല തുടങ്ങിയത്. 1954ല്‍ നാരായണന്‍ മൂസ് ചുമതലക്കാരനായി. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂര്‍ വൈദ്യരത്ന ആയുര്‍വേദ കോളേജ്, നേഴ്സിങ് കോളേജ്, മൂന്ന് ഔഷധ നിര്‍മാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് അംഗീകാരം നേടിയ ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍, മൂന്ന് ആയുര്‍വേദ ഔഷധ ഫാക്ടറികള്‍,നിരവധി ഔഷധശാലകള്‍ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണന്‍ മൂസ്.

പഴയ ഒരു അഭിമുഖം.

Follow Us:
Download App:
  • android
  • ios