തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്‍റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു

പാലക്കാട്: കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായിരുന്ന ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. 44 വയസ്സായിരുന്നു. ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്‍റെ തിടമ്പേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പാര്‍ത്ഥന്‍. ഇളമുറ തമ്പുരാന്‍ എന്നാണ് ആനപ്രേമികള്‍ പാര്‍ത്ഥനെ വിശേഷിപ്പിക്കുന്നത്.