Asianet News MalayalamAsianet News Malayalam

കൂടുതൽ കടുപ്പിക്കാനൊരുങ്ങി കർഷകർ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ന് രാഷ്ട്രപതിയെ കാണും

കർഷക സംഘടനകൾ ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാറെന്ന് ഞായറാഴ്ച കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ തുറന്ന മനസോടെയെങ്കിൽ മാത്രം സർക്കാരുമായി ചർച്ച എന്ന് ഇന്നലെ കർഷക സംഘടനകൾ വ്യക്താക്കിയിരുന്നു.

farmers protest in india against farm laws
Author
Delhi, First Published Dec 24, 2020, 6:55 AM IST

ദില്ലി: കാർഷക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭം 29-ാം ദിവസത്തിലേക്ക് കടന്നു. നിയമങ്ങൾ പിൻവലിച്ച് സമരം അവസാനിപ‌്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും. പാർലമെന്റ് പരിസത്ത് നിന്നും മാർച്ച് നടത്തിയാകും കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിൽ എത്തുക.

കർഷക സംഘടനകൾ ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാറെന്ന് ഞായറാഴ്ച കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ തുറന്ന മനസോടെയെങ്കിൽ മാത്രം സർക്കാരുമായി ചർച്ച എന്ന് ഇന്നലെ കർഷക സംഘടനകൾ വ്യക്താക്കിയിരുന്നു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ വ്യക്തമായ നിലപാട് അറിയിക്കാതെ തെറ്റിദ്ധാരണ പരത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഇന്നലെ കർഷക സംഘടനകൾ ആരോപിച്ചു. നാളെ മുതൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് കർഷകരുടെ തീരുമാനം. 

Follow Us:
Download App:
  • android
  • ios