കൊച്ചി: കാസർകോട്ടെ ഫാഷൻഗോൾഡ് തട്ടിപ്പ് കേസിൽ  മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എംസി കമറുദ്ദീൻ ഹൈക്കോടതിയിൽ. തനിക്കെതിരായ വ‌ഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎൽഎ കോടതിയിൽ ഹർജി നൽകിയത്. നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവിൽ കേസ് ആണെന്നും കമറുദ്ദീൻ ഹൈക്കോടതിയെ അറയിച്ചു.

പൊലീസിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും  ഹർജിക്കാരൻ വ്യക്തമാക്കുന്നു. കമറുദ്ദീൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ഹർജി ഈമാസം 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും. നിലവിൽ 85 ലേറെ പരാതികളിലാണ് പൊലീസ്  കമറുദ്ദീനിനെതിരെ കേസ് എടുത്തിട്ടുള്ളത്.