Asianet News MalayalamAsianet News Malayalam

നിക്ഷേപകരുടെ 10 കോടി ചിലവിട്ട് കമറുദ്ദീനും പൂക്കോയയും ഭൂമി വാങ്ങി, നിർണായക കണ്ടെത്തൽ

ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടർക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി.

Fashion gold scam  mc kamarudheen  bought land using investors money
Author
Kasaragod, First Published Nov 2, 2020, 8:34 AM IST

കാസർകോട്: മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ ഉൾപ്പെട്ട  ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് . നിക്ഷേപമായി വാങ്ങിയ 10 കോടി നൽകി എം സി കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗ്ളൂരുവിൽ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. ഭൂമിയുടെ വിവരങ്ങൾ കമ്പനി രജിസ്റ്ററിലില്ല.

ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടർക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഭൂമി എടുക്കാനും വിൽക്കാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 

എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ഫാഷൻഗോൾഡ് ജ്വല്ലറിയുടെ ആസ്തികളിലിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളിൽ 9 വാഹനങ്ങളും വിറ്റെന്നാണ് കണ്ടെത്തൽ. വാഹനങ്ങളെല്ലാം കണ്ടെുകെട്ടാൻ അന്വേഷണ സംഘം നടപടി തുടങ്ങി.

 

Follow Us:
Download App:
  • android
  • ios