കുടുംബ പ്രശ്നമാണ് കൃത്യത്തിന്  കാരണമെന്നാണ് പ്രാഥമിക നിഗമനം...

കാസർകോട്:

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ അച്ഛനെയും രണ്ടുമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവർ രൂഗേഷ് മക്കളായ പത്തു വയസുകാരി വൈദേഹി, അഞ്ചു വയസു കാരൻ ശിവനന്ദ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. 
പണി നടന്നുകൊണ്ടിരിക്കുന്ന വീടിൻറെ സൺഷേഡിൽ തൂങ്ങിമരിച്ച നിലയിലാണ് പിതാവ് രൂഗേഷിൻറെ മൃതദേഹമുള്ളത്. അകത്ത് നിലത്ത് കിടക്കുന്ന നിലയിലാണ് മക്കളുടെ മൃതദേഹം. കുട്ടികളുടെ അമ്മ ഒരു വർഷമായി സ്വന്തം വീട്ടിലാണ് താമസം.

കുടുംബ കലഹമാണ് കാരണമെന്നാണ് വിവരം. ഭാര്യയുടെ വീട്ടിലെത്തി കഴിഞ്ഞ ആഴ്ചയാണ് രൂഗേഷ് മക്കളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.