മദ്യപിച്ചെത്തി വീട്ടിൽ ബഹളം ഉണ്ടാക്കിയതിനാണ് മകൻ ഷിജിലിനെ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്. 

പാലക്കാട്: പാലക്കാട് കൊടുന്തിരപ്പുള്ളിയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ. കൊടുന്തിരപ്പുള്ളി അണ്ടലംക്കാട് സ്വദേശി ശിവനെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്. മദ്യപിച്ചെത്തി വീട്ടിൽ ബഹളം ഉണ്ടാക്കിയതിനാണ് മകൻ ഷിജിലിനെ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്. ശിവന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും. കൊല്ലപ്പെട്ട ഷിജിലിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും. കൊല്ലപ്പെട്ട ഷിജിൽ കാപ്പാ കേസ് പ്രതിയാണ്. 

Add Asianetnews as a Preferred SourcegooglePreferred

കൊടുന്തരപ്പുള്ളിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ ഷിജിൽ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനൊടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല.