പ്രതിക്കെതിരെ വധശ്രമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്.  കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതി രാജേഷിനെ റിമാന്‍റ് ചെയ്തു. 

കണ്ണൂർ: അഴീക്കോട്ട് കുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. നീർക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുകാരന്‍റെ കൈ പിടിച്ച് തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. 

സംഭവത്തില്‍ കുട്ടികളുടെ അമ്മയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. പ്രതിക്കെതിരെ വധശ്രമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതി രാജേഷിനെ റിമാന്‍റ് ചെയ്തു.