സുധാകരൻ്റെ പ്രസ്താവന വേദനിപ്പിക്കുന്നതെന്ന് ഫ്രാൻസിസിൻ്റെ മകൻ ജോബി ഫ്രാൻസിസ്. സുധാകരൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും മകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോഴിക്കോട്: സുധാകരൻ്റെ പ്രസ്താവന വേദനിപ്പിക്കുന്നതെന്ന് ഫ്രാൻസിസിൻ്റെ മകൻ ജോബി ഫ്രാൻസിസ്. സുധാകരൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും മകൻ ജോബി ഫ്രാൻസിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. പിൽക്കാലത്തും പിണറായിയുമായി അച്ഛന് സൌഹൃദമുണ്ടായിരുന്നു. 

മൈക്ക് കൊണ്ട് അച്ഛൻ പിണറായിയെ ആക്രമിച്ചു എന്നത് കെട്ടുകഥയായിരുന്നുവെന്നും ഫ്രാൻസിസിന്റെ മകൻ പറഞ്ഞു. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. നാട്ടിലുള്ളവരോടൊക്കെ വലിയ കരുണ കാണിക്കുന്ന ആളായിരുന്നു. വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചത് ഓർമയിലുണ്ട്. അദ്ദേഹത്തിന്റെ വിളിപ്പേര് പോലും ഓർത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ഫ്രാൻസിസിന്റെ മകൻ പറഞ്ഞു.

ഫ്രാൻസിസ് കത്തിയുംകൊണ്ടാണ് നടക്കുന്ന ആളായിരുന്നുവെന്നും, അയാൾ പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴുഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടുവെന്നുമായിരുന്നു സുധാകരൻ അഭിമുഖത്തിൽ പറഞ്ഞതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽചൂണ്ടിക്കാട്ടിയിരുന്നു.

ഫ്രാൻസിസ് പരാമർശത്തിൽ മുഖ്യമന്ത്രി പറഞ്ഞത്

തോ ഒരു ഫ്രാൻസിസിൻ്റെ കാര്യം അദ്ദേഹം പറയുന്നുണ്ട്. ഫ്രാൻസിസ് കത്തിയും കൊണ്ടാണ് എപ്പോഴും നടക്കുക എന്നാണ് പറയുന്നത്. ഞാൻ ആൽത്തറയിൽ വച്ച് പ്രസംഗിക്കുമ്പോൾ ഫ്രാൻസിസിനെക്കുറിച്ചു. പറഞ്ഞു അപ്പോൾ ഫ്രാൻസിസ് വേദിയിലേക്ക് കേറി മൈക്ക് എടുത്ത് എൻ്റെ തലയ്ക്ക് അടിച്ചു. ഞാൻ മാറിയത് കൊണ്ട് രക്ഷപ്പെട്ടു. അപ്പോൾ ഇവരെല്ലാം കൂടി വന്ന് എന്നെ അടിച്ചു വീഴ്ത്തി എന്നാണ് കഥ. 

ഇതും അദ്ദേഹത്തിൻ്റെ മോ​ഹമാവും. ഞാൻ കോളേജ് വിടും വരെ ഫ്രാൻസിസ് എന്നൊരാൾ അവിടെയില്ല. എൻ്റെ ശരീരത്തിൽ തൊടണമെന്ന് ആഗ്രഹിക്കുന്ന പല ആൾക്കാരും അവിടെയുണ്ടായിട്ടുണ്ടാവും. പക്ഷേ ആരും എൻ്റെ അടുത്തേക്ക് വന്നിട്ടില്ല. നേരത്തെ പൊലീസ് ചെയ്തത് മാത്രമേയുള്ളൂ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona