ലിജുവും മകൻ ഷൈജുവും  ഒന്നിച്ച് മദ്യപിക്കുകയും തുടർന്ന്  വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.  വാക്കേറ്റത്തിനൊടുവിൽ ലിജുവിന്‍റെ തല ഷൈജു പിടിച്ച് തറയിൽ ഇടിപ്പിച്ചു.

തിരുവനന്തപുരം: മദ്യലഹരിയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി ലിജുവാണ് മരിച്ചത്. ഒളിവിൽ പോയ മകൻ ഷൈജുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് പറ്റിയ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് . കഴിഞ്ഞ പതിനേഴാം തിയതിയാണ് സംഭവം. 

ലിജുവും മകൻ ഷൈജുവും ഒന്നിച്ച് മദ്യപിക്കുകയും തുടർന്ന് വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കേറ്റത്തിനൊടുവിൽ ലിജുവിന്‍റെ തല ഷൈജു പിടിച്ച് തറയിൽ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബോധം പോയ ലിജുവിനെ നാട്ടുകാര്‍ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഷൈജുവിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona