കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ 61-ാം വാർഡായ വലിയങ്ങാടിയിൽ മത്സരിച്ച മുഹമ്മദ് ശുഹൈബ് പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി എസ്.കെ.അബൂബക്കറാണ് ഇവിടെ വിജയിച്ചത്. ആർഎംപി സ്ഥാനാർത്ഥിയായിട്ടാണ് ശുഹൈബ് ഇവിടെ മത്സരിച്ചിരുന്നത്. എന്നാൽ ആർഎംപിക്ക് യുഡിഎഫിന്‍റെ പിന്തുണ വലിയങ്ങാടിയിൽ ഉണ്ടായിരുന്നില്ല. 

മാവോയിസ്റ്റെന്ന് കാട്ടി യുഎപിഎ കേസിൽ പ്രതി ചേർക്കപ്പെട്ട അലന്‍റെ അച്ഛനാണ് ശുഹൈബ്. മത്സരിക്കാനിറങ്ങിയത് തന്നെ കമ്മ്യൂണിസ്റ്റ് നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിക്കുന്നതിനെതിരായിട്ടാണെന്ന് ശുഹൈബ് പറഞ്ഞിരുന്നു. #

ശുഹൈബുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി സാനിയോ മനോമി നടത്തിയ അഭിമുഖം: