കക്ഷി, രാഷ്ട്രീയം, ജാതി, മതം, നിറം എല്ലാത്തിന്റെയും പേരിൽ ജനം പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: കുരിശിന്റെ വഴി മനുഷ്യരുടെ ജീവിത വഴിയിൽ ഇന്നും തുടരുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. ദുഖ വെള്ളിയോട് അനുബന്ധിച്ച് യേശുവിന്റെ പീഡിത സ്മരണ പുതുക്കിയുള്ള കുരിശിന്റെ വഴിയോട് അനുബന്ധിച്ച് അതിരൂപതയിലെ പ്രാർത്ഥനകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.

കക്ഷി, രാഷ്ട്രീയം, ജാതി, മതം, നിറം എല്ലാത്തിന്റെയും പേരിൽ ജനം പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് അനേകം പേരാണ് അന്യായ തടവറയിൽ കഴിയുന്നത്. ഫാദർ സ്റ്റാൻ സ്വാമി അങ്ങനെയൊരാളാണ്. ലോകത്തെ എല്ലാ മനുഷ്യർക്കും വേണ്ടിയാണ് യേശു പീഡകൾ ഏറ്റുവാങ്ങിയത്. ഏത് മനുഷ്യന്റെ വേദനകളും പീഡകളിലും നമുക്ക് പങ്കു ചേരാം. വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കട്ടവരുടെ സങ്കടങ്ങളിൽ ശെമയോനാകാൻ ഭരണാധികാരികളെ സഹായിക്കാൻ അദ്ദേഹം പ്രാർത്ഥിച്ചു.