വനംവകുപ്പാണ് ആദ്യം പ്രതികളെ പിടിച്ചത് പിന്നാലെ കേസ് പൊലീസിന് കൈമാറുകയായിരുന്നു. ഒരാളെ സംഭവ ദിവസം തന്നെ പിടികൂടുകയും ചെയ്തു.
കൽപ്പറ്റ: വയനാട്ടിൽ നാടൻ തോക്കുമായി മൃഗവേട്ടയ്ക്കിറങ്ങിയ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പേരെ മേപ്പാടി പോലീസ് പിടികൂടി. തോണിച്ചാൽ, കള്ളാടിക്കുന്ന് വീട്ടിൽ മിഥുൻ, മാനന്തവാടി, കല്ലിയോട്ട് വീട്ടിൽ കെ.കെ. ബാബു എന്നിവരെയാണ് മേപ്പാടി പൊലീസ് പിടികൂടിയത്. മാർച്ച് മൂന്നിനായിരുന്നു സംഭവം. നാടൻ തോക്ക് കൈവശം വെച്ച കേസിലാണ് അറസ്റ്റ്. സംഘത്തിലുണ്ടായിരുന്ന മുന്നാമൻ ഒണ്ടയങ്ങാടി സ്വദേശി ബാലചന്ദ്രനെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു.
വനംവകുപ്പാണ് ആദ്യം പ്രതികളെ പിടിച്ചത് പിന്നാലെ കേസ് പൊലീസിന് കൈമാറുകയായിരുന്നു. പോലീസ് തുടരന്വേഷണം നടത്തി വരവേ കേസിൽ നാടകീയ സംഭവങ്ങളുമുണ്ടായി. സർക്കാർ ജോലിക്ക് കാത്തിരിക്കുന്ന മിഥുനെ രക്ഷിക്കാൻ വേണ്ടി അച്ഛനായ മണി കോടതിയിൽ മുൻകൂർ ജാമ്യം തേടി. അദ്ദേഹം മകനു വേണ്ടി സ്വയം കുറ്റമേൽക്കുകയം ചെയ്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് പൊളിയുകയായിരുന്നു. തുടർന്നാണ് മിഥുനെ അറസ്റ്റ് ചെയ്തത്.
