Asianet News MalayalamAsianet News Malayalam

തൻ്റെ ഫേസ്ക്കബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി പ്രസീദ അഴീക്കോട്: പിന്നിൽ സംഘപരിവാറെന്ന് പരാതി

എൻഡിഎയിൽ ചേരുന്നതിന് മുന്നോടിയായി കെ.സുരേന്ദ്രൻ സി.കെ.ജാനുവിന് പണം നൽകിയതായി നേരത്തെ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. 

FB account of  praseeda azheekode got hacked
Author
Azhikode, First Published Jun 28, 2021, 5:27 PM IST

കണ്ണൂ‍ർ: തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് രം​ഗത്ത്. ഇന്നലെ രാത്രിയോടെയാണ് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. സംഭവത്തിൽ പൊലീസിന് പ്രസീത പരാതി നൽകിയിട്ടുണ്ട്. ബിജെപി - സംഘപരിവാ‍ർ പ്രവ‍ർത്തകരാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് പ്രസീതയുടെ ആരോപണം.  

എൻഡിഎയിൽ ചേരുന്നതിന് മുന്നോടിയായി കെ.സുരേന്ദ്രൻ സി.കെ.ജാനുവിന് പണം നൽകിയതായി നേരത്തെ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് വച്ച് പത്ത് ലക്ഷവും മാ‍ർച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയിൽ വച്ച് 25 ലക്ഷവും സി.കെ.ജാനുവിന് കൈമാറിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. ഇടപാടിൻ്റെ ഭാ​ഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ഓഡിയോയും പ്രസീത പുറത്തു വിട്ടിരുന്നു. 
 

Follow Us:
Download App:
  • android
  • ios