Asianet News MalayalamAsianet News Malayalam

കെ.സുധാകരന്റെ വിവാദ പരാമർശം ഉയർത്തി എൽഡിഎഫ്; കൂളിമാട് പാലം തകർച്ചയിൽ വോട്ടു തേടി യുഡിഎഫും

പാലം പൊളിഞ്ഞത് കൂളിമാടാണെങ്കിലും ലഡു പൊട്ടിയത് തൃക്കാക്കരയിലെ യുഡിഎഫുകാരുടെ മനസിലാണ്. തൃക്കാക്കര മണ്ഡലത്തിലുള്‍പ്പെട്ട പാലാരിവട്ടം പാലം നിര്‍മാണം അഴിമതി ഉയര്‍ത്തി യുഡിഎഫിനെ പൊളിക്കാനിറങ്ങിയ എല്‍ഡിഎഫിനെ കൂളിമാട്ടെ പൊളിഞ്ഞ പാലത്തിന്‍റെ കാര്യം പറഞ്ഞ് പരിഹസിക്കുകയാണ് നേതാക്കള്‍

fight in thrikkakakara become more aggressive
Author
Thrikkakara, First Published May 18, 2022, 5:41 AM IST

തൃക്കാക്കര: മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ വിവാദ പരാമർശം തൃക്കാക്കര പ്രചാരണത്തിൽ മുഖ്യ വിഷയമായി ഉയർത്താൻ ഇടത് മുന്നണി തീരുമാനം. വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷനെതിരെ സിപിഎം പരാതി നൽകിയേക്കും. ബൂത്ത് തലത്തിൽ പ്രതിഷേധത്തിന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥി ജോ ജോസഫിന്റെ വാഹന പ്രചാരണം തുടരുകയാണ്. മന്ത്രിമാർ അടക്കം മണ്ഡലത്തിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിൽ സുധാകരനെതിരെ ആയിരിക്കും ഉന്നയിക്കുക. അതേസമയം അനാവശ്യ പ്രതിഷേധമെന്നാണ് യുഡിഎഫ് നിലപാട്. പരാമർശം പിൻവലിച്ച സാഹചര്യത്തിൽ വിവാദം അവസാനിച്ചെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. സുധാകരനും സതീശനും അടക്കമുള്ള നേതാക്കൾ മണ്ഡലത്തിൽ തുടരുകയാണ്. സ്ഥാനാർത്ഥി ഉമാ തോമസിന്റെ വാഹന പ്രചാരണം തുടരുകയാണ്. എൻഡിഎ സ്ഥാനാർ‍ത്ഥി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണത്തിലാണ്.

പ്രചാരണത്തിൽ സർക്കാരിനെതിരെയുളള ഇപ്പോഴത്തെ ആരോപണം കൂളിമാട് പാലം പണിയാണ്. കോഴിക്കോട് നിര്‍മാണത്തിലിരുന്ന കൂളിമാട് 
പാലം തകര്‍ന്നത് തൃക്കാക്കരയിലും തിരഞ്ഞെടുപ്പ് വിഷയമാകുന്നു. പാലാരിവട്ടം പാലം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ കൂളിമാട് പാലത്തിന്‍റെ തകര്‍ച്ച പറഞ്ഞ് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാനാണ് യുഡിഎഫ് നീക്കം. എന്നാല്‍ പാലാരിവട്ടം പാലം ഉളളിടത്തോളം കാലം ഈ പ്രചാരണം യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് ഇടത് മറുപടി

പാലം പൊളിഞ്ഞത് കൂളിമാടാണെങ്കിലും ലഡു പൊട്ടിയത് തൃക്കാക്കരയിലെ യുഡിഎഫുകാരുടെ മനസിലാണ്. തൃക്കാക്കര മണ്ഡലത്തിലുള്‍പ്പെട്ട പാലാരിവട്ടം പാലം നിര്‍മാണം അഴിമതി ഉയര്‍ത്തി യുഡിഎഫിനെ പൊളിക്കാനിറങ്ങിയ എല്‍ഡിഎഫിനെ കൂളിമാട്ടെ പൊളിഞ്ഞ പാലത്തിന്‍റെ കാര്യം പറഞ്ഞ് പരിഹസിക്കുകയാണ് നേതാക്കള്‍.

പൊതുമരാമത്ത് മന്ത്രിയെ പരിഹസിച്ചുളള പോസ്റ്റുകളിട്ട് നവമാധ്യമങ്ങളിലും പ്രചാരണം കൊഴുപ്പിക്കുന്നു യുഡിഎഫ്. എന്നാല്‍ പാലാരിവട്ടം പാലത്തിന്‍റെ തകര്‍ച്ചയുടെയും കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയുടെയും കാരണങ്ങള്‍ രണ്ടാണെന്ന് ഇടതു നേതാക്കള്‍ പറയുന്നു. ദൂരെയുളള കൂളിമാട് പാലത്തിന്‍റെ കാര്യം പറഞ്ഞാലൊന്നും അടുത്തുളള പാലാരിവട്ടം പാലത്തിന്‍റെ കാര്യം തൃക്കാക്കരക്കാര്‍ മറക്കില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ്.

Follow Us:
Download App:
  • android
  • ios