വിലക്കയറ്റത്തിന് എതിരെ ഉയർന്ന പ്രതിഷേധങ്ങൾ കേന്ദ്രം പരിഗണിക്കണം. ആഡംബര വസ്തുക്കള്‍ക്കുള്ള ജി എസ്ടി പഴയ നിരക്കാക്കണം

കൊച്ചി:അവശ്യവസ്തുക്കളുടെ ജി എസ് ടി ഉയര്‍ത്തിയ നടപടി പുനപരിശോധിക്കണമെന്ന നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.അവശ്യ സാധനങ്ങളുടെ വിലക്കയറ്റം സൃഷ്ടിച്ച തീരുമാനം പിന്‍വലിക്കണം, വിഷയം ചർച്ചയാകാതിരിക്കാണാണ് കേന്ദ്രം ശ്രമിക്കുന്നത്.വിലക്കയറ്റത്തിന് എതിരെ ഉയർന്ന പ്രതിഷേധങ്ങൾ കേന്ദ്രം പരിഗണിക്കണം,ജി എസ് ടിയിലെ മാറ്റം സാധാരണക്കാരെ ബാധിക്കാത്ത രീതിയിലായിരിക്കണം. ആഡംബര ഉത്പന്നങ്ങള്‍ക്കുള്ള ജി എസ് ടിയാണ് ഇതുവരെ കുറച്ചത്. ഇതിലൂടെ ജി എസ് ടിവരുമാനത്തില്‍ മൂന്നിലൊന്ന് ഇടിവാണുണ്ടായത്. 2017ലെ പഴയ നികുതി ഘടനയിലേക്ക് മടങ്ങിപ്പോയാല്‍ 12000 കോടിയുടെ അധിക വരുമാനം ഉറപ്പാക്കാം. സാധാരണക്കാരെ ബാധിക്കാത്ത രീതിയിലായിരിക്കമം നികുതി പരിഷ്കരണമെന്നും കെ എൻ്‍ ബാലഗോപാല്‍ പറഞ്ഞു.

ജി എസ് ടി വരുമാനം 1,48,995 കോടി രൂപ

ജൂലൈയിലെ വരുമാന കണക്കാണ് ധനമന്ത്രാലയം പുറത്ത് വിട്ടത്.കേരളത്തിലെ വരുമാനം 216l കോടി രൂപയാണ്.കഴിഞ്ഞ ജൂലൈ മാസത്തെ അപേക്ഷിച്ച് കേരളത്തിലെ വരുമാനത്തിൽ 29 ശതമാനം വർധനയുണ്ട്..ജി എസ് ടി നിലവിൽ വന്ന ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്

വിലക്കയറ്റത്തിന് കാരണമാകുന്ന നികുതി വർധന നടപ്പാക്കില്ല, നിയമപ്രശ്നങ്ങൾ ഉണ്ടായേക്കും: മന്ത്രി

സബ്സിഡി ഉൽപന്നങ്ങൾക്ക് ജിഎസ്ടി ചുമത്തില്ല,സപ്ലൈകോയിലെ നടപടി പ്രായോഗികത നോക്കിയെന്നും മന്ത്രി ജിആർ അനിൽ

സബ്‌സിഡി ഉത്‌പന്നങ്ങൾക്ക് (subsidized products)ജി എസ് ടി (GST)ചുമത്തില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ(GR Anil). സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങളുടെ കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കും. സപ്ലൈക്കോ പൊതു മേഖല സ്ഥാപനം ആണ് . അവിടെ ജി എസ് ടി ഒഴിവാക്കുന്നതിലടക്കമുള്ള പ്രായോഗികത നോക്കിയാകും തുടർ നടപടി സ്വീകരിക്കുകയെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ജി എസ് ടി ഒഴിവാക്കി ജനങ്ങൾക്ക് മേലുള്ള അമിത ഭാരം കുറക്കുകയാണ് സർക്കാരിന്‍റെ താൽപര്യം എന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു

5% ജിഎസ്ടി വാങ്ങില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനം വെറുതെയായി; സർവത്ര ആശയക്കുഴപ്പം,ഒരേ ഉൽപന്നങ്ങൾക്ക് രണ്ട് വില