Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി,ഇനി നികുതി വർധിപ്പിച്ചാൽ ജീവിക്കാൻ സാധിക്കില്ലെന്ന് വിഡി സതീശന്‍

ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുന്നു.സിപിഎമ്മിന്‍റെ പിആര്‍ വർക്ക് കൊണ്ട് വിശപ്പ് തീരില്ല

 financial crisis in state,no more tax hike says vd satheesan
Author
First Published Aug 11, 2024, 12:10 PM IST | Last Updated Aug 11, 2024, 12:35 PM IST

തൃശ്ശൂര്‍: സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.ഇനി നികുതി വർധിപ്പിച്ചാൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല.ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണ്.പദ്ധതി വിഹിതങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു.മാവേലി സ്റ്റോറികളിൽ ഇപ്പോഴും സാധനങ്ങൾ ഇല്ല.ഇതിനെതിരെ നടപടി ഒന്നുമില്ല.ഓണക്കാലത്താണ് സർക്കാർ വിലക്കയറ്റം നിയന്ത്രിക്കേണ്ടത്.സമൂഹമാധ്യമങ്ങളിലെ ക്യാപ്‌സുളുകൾ വിശപ്പ് തീർക്കില്ല

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി..നികുതി പണം പിരിച്ചെടുക്കുകയാണ് വേണ്ടത്.സിപിഎമ്മിന്‍റെ   പിആര്‍ വർക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും അദ്ദേഹം പറഞ്ഞു

 

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇടഞ്ഞ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനവകുപ്പും

പൊതുജനങ്ങള്‍ക്ക് ഇരട്ടി പ്രഹരമാകും, സേവനങ്ങൾക്ക് ഉയർന്ന ഫീസിനുള്ള നീക്കം പിണറായി സർക്കാർ ഉപേക്ഷിക്കണം: സുധാകരൻ

Latest Videos
Follow Us:
Download App:
  • android
  • ios