ഐപിസി 406, 465, 468, 471, 420 വ്യാജരേഖ ചമക്കൽ, വഞ്ചനാ കുറ്റം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് മസൂദ് കെ വിനോദിനെതിരെ ചുമത്തിയിട്ടുള്ളത്. 

തിരുവനന്തപുരം: നാട്ടിക എംഎൽഎയുടെ വ്യാജ ഒപ്പിട്ട് നിയമസഭയിൽ നിന്നും സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ പിഎ മസൂദ് കെ വിനോദിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവ് എഎ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി 406, 465, 468, 471, 420 വ്യാജരേഖ ചമക്കൽ, വഞ്ചനാ കുറ്റം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് മസൂദ് കെ വിനോദിനെതിരെ ചുമത്തിയിട്ടുള്ളത്. 2021 ജൂൺ 1 മുതൽ 2023 ഡിസംബർ 31 വരെ നിയമസഭ സമ്മേളന കാലയളവിൽ എംഎൽഎയോടൊപ്പം പ്രവർത്തിക്കാത്ത മസൂദ് എംഎൽഎ അറിയാതെ സ്വയം ഒപ്പിട്ട രേഖകൾ സമർപ്പിച്ച് 85, 400 രൂപ കൈപ്പറ്റുകയായിരുന്നു. പിന്നാലെ എംഎൽഎ ഓഫീസിലെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളും കണ്ടെത്തിയതോടെ 2024 ജനുവരി മാസത്തോടെ സിസി മുകുന്ദൻ എംഎൽഎ മസൂദിനെ പേഴ്സണൽ സ്റ്റാഫിൽ നിന്നും പുറത്താക്കിയിരുന്നു. 

ശ്രീതുവിനോട് വഴിവിട്ട ബന്ധത്തിന് ശ്രമം, കുഞ്ഞിനെ കൊന്നത് താൽപര്യം നടക്കാത്ത വൈരാഗ്യത്തിൽ; ഹരികുമാർ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8