ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിൽ അന്തേവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റർ കാർവോ (52) ആണ് മരിച്ചത്. അമൃതപുരി ആശ്രമത്തിൻ്റെ ഭാഗമായ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

Add Asianetnews as a Preferred SourcegooglePreferred

വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 2019 ഡിസംബർ മുതൽ മഠത്തിൽ ക്രിസ വന്ന് പോയിരുന്നെന്നാണ് വിവരം. ക്രിസ മാനസിക പ്രശനങ്ങൾക്ക് മരുന്നുകൾ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.