കൊച്ചി: കൊച്ചി നഗരമധ്യത്തിൽ വീടിന് തീപിടിച്ചു. കലൂർ അശോക റോഡിലെ ഒരു വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ രണ്ടു യൂണിറ്റെത്തി തീ അണച്ചു. ആളപായം ഇല്ല. എന്നാൽ വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളെല്ലാം  കത്തി നശിച്ചു.