കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ ജ്വല്ലറിയിൽ തീപ്പിടുത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീ പിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് ആളുകൾ കുടുങ്ങിയിരുന്നു. എന്നാല്‍ ഇവരെ പുറത്തെത്തിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകുന്നവര്‍ പറഞ്ഞു. എന്നാൽ ഇനിയും ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 

ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. നാലോളം അഗ്നിശമനസേനയൂണിറ്റെത്തിയാണ് തീയണക്കാനുളള ശ്രമം നടത്തുന്നത്.