കൽപ്പറ്റ: വയനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ തീ പിടുത്തം. രാത്രി ഉണ്ടായ തീപിടുത്തത്തിൽ കമ്പ്യൂട്ടറും ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. രാത്രി 10. 30 ഓടെയാണ് കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോംപ്ളക്സിലെ പ്രധാന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ നീതി ഓഫീസിന് തീപിടിച്ചത്. ഓഫീസിൽ നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയിൽപ്പെട്ട ഹോം ഗാർഡ് ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു.

തുടർന്ന് കൽപ്പറ്റ ഫയർഫോഴ്സിൻ്റെ ഒരു യൂണിറ്റ് എത്തി 11 മണിയോടെ തീ കെടുത്തി.ഓഫീസിലെ ഒരു മുറിയിലുള്ള കമ്പ്യൂട്ടറും വിവിധ ഫയലുകൾ സൂക്ഷിച്ച അലമാരയും തീപിടുത്തത്തിൽ കത്തി നശിച്ച. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. നിരവധി ഫയലുകൾ കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം