പെരുമ്പാവൂര്‍ വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനിയിൽ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലുണ്ടാ തീപ്പിടുത്തത്തിൽ ദുരൂഹതയെന്ന് നാട്ടുകാര്‍
കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോല ഗ്രാമപഞ്ചായത്തിലെ പെരുമാനിയിൽ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലുണ്ടാ തീപ്പിടുത്തത്തിൽ ദുരൂഹതയെന്ന് നാട്ടുകാര്‍. സംഭരണ കേന്ദ്രമൊഴിയാൻ ഗ്രാമപഞ്ചായത്ത് നിര്‍ദേശം നൽകിയതിന് തൊട്ടുപിന്നാലെയുണ്ടായ അഗ്നിബാധയിൽ സംശയമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപ്പിടുത്തത്തിന് പിന്നാലെ പ്രദേശത്ത് പലര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. അസഹ്യ ദുര്‍ഗന്ധവും ജലമലിനീകരണവും നേരിടുകയാണ് നിലവിൽ പ്രദേശവാസികൾ. കത്തിയമര്‍ന്നിട്ടും പുക പ്രതിസന്ധിയാണ്. പിന്നാലെയുണ്ടായ മലിനീകരണത്തില്‍ വലഞ്ഞിരിക്കുകയാണ് നാട്ടുകാർ. എന്നാല്‍ മാലിന്യം നീക്കുന്നതിലും വീഴ്ചയുണ്ടെന്നാണ് ഇവർ പറയുന്നത്.



