ആലപ്പുഴ: മുഹമ്മയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. കെജി കവലയ്ക്ക് സമീപമുള്ള ട്രാവൻകൂർ ബെയ്‍ലേഴ്സ് എന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടെന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.