എറണാകുളം: ആലുവയിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തം. സബ് ജയിൽ റോഡിലെ കെട്ടിടത്തിലുള്ള വസ്ത്രവ്യാപാര കടയിലും, ഹാർഡ് വെയർ കടയിലുമാണ് തീ  പടർന്നത്. വാട്ടർ ടാങ്കുകൾ ,പൈപ്പുകൾ, തുണിത്തരങ്ങൾ എന്നിവ കത്തി നശിച്ചു. പുലർച്ചെ പരിസരത്തെത്തിയ പാൽ വിൽപ്പനക്കാരൻ ആണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കട ഉടമകൾ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.