20ആം നിലയിലേക്കും തീ പടർന്നെങ്കിലും ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. 14 ഫയർ എഞ്ചിനുകളാണ് രക്ഷാ ദൗത്യത്തിനുണ്ടായിരുന്നത്.

മുംബൈ: മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം (Fire). അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി (trapped inside) സംശയിക്കുന്നു. 64 നില കെട്ടിടത്തിന്റെ 19ആം നിലയിലാണ് തീപിടുത്തം. രക്ഷപ്പെടാൻ ശ്രമിക്കവേ 19ആം നിലയിൽ നിന്ന് താഴെ വീണ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.

Scroll to load tweet…

അരുൺ തിവാരിയെന്ന 30കാരനാണ് തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന് ആശുപത്രിയിലെത്തും മുൻപ് മരിച്ചത്. 20ആം നിലയിലേക്കും തീ പടർന്നെങ്കിലും ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. 14 ഫയർ എഞ്ചിനുകളാണ് രക്ഷാ ദൗത്യത്തിനുണ്ടായിരുന്നത്. മുകൾ നിലയിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈ കോർപ്പറേഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.