തൊട്ടില്‍പ്പാലം കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരികെയെത്തിച്ചു. ഇന്നലെ വൈകിട്ടാണ് വളയം കൊയ്തേരി സ്വദേശികളായ രണ്ട് യുവാക്കൾ കുത്തനെയുള്ള മല കയറിപ്പോയത്. രാത്രിയായതോടെ ഇവര്‍ക്ക് വഴിതെറ്റുകയായിരുന്നു.

കോഴിക്കോട്: തൊട്ടില്‍പ്പാലം കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരികെയെത്തിച്ചു. ഇന്നലെ വൈകിട്ടാണ് വളയം കൊയ്തേരി സ്വദേശികളായ രണ്ട് യുവാക്കൾ കുത്തനെയുള്ള മല കയറിപ്പോയത്. രാത്രിയായതോടെ ഇവര്‍ക്ക് വഴിതെറ്റുകയായിരുന്നു. ഇടയ്ക്ക് മൊബൈലിൽ റെയ്ഞ്ച് കിട്ടിയപ്പോൾ യുവാക്കൾ ഫോണില്‍ നാദാപുരം ഫയർഫോഴ്സിനെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. എന്നാല്‍, ഫോണ്‍ പിന്നീട് സ്വിച്ചോഫായതും അടിക്കാടുകളും രാത്രിസമയത്തെ തെരച്ചിലിന് തടസങ്ങള്‍ സൃഷ്ടിച്ചു. നാട്ടുകാരും, ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് യുവാക്കളെ കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player