ആലപ്പുഴ: വേമ്പനാട്ട് കായലിൽ പാതിരാമണല്‍ ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറ് സ്ത്രീകളും നാല് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് വിലയിരുത്തൽ. ബോട്ടിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാരികളെ സ്പീഡ് ബോട്ടുകളിൽ മുഹമ്മ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.  ജല ഗതാഗത വകുപ്പിന്‍റെ ബോട്ടിലെ ജീവനക്കാരും ടൂറിസം പൊലീസിന്‍റെ സ്പീഡ് ബോട്ടുകള്‍ അടക്കം സ്ഥലത്തെത്തി ബോട്ടിലുള്ളവരെ കരയ്ക്ക് എത്തിക്കുകയായിരുന്നു.  

"