13 യൂണിറ്റ് അഗ്നിരക്ഷാ സേനാ വണ്ടികൾ തീ അണയ്ക്കാൻ ശ്രമിക്കുന്നു. പാലക്കാട്‌ ജില്ലാ കളക്ടർ സ്ഥലത്ത്. 

പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം. മഞ്ഞക്കുളം മാർക്കറ്റ് റോഡിലെ ബിസ്മി എന്ന ടയറുകടയ്ക്കാണ് രാത്രി 11മണിയോടെ തീപിടിച്ചത്. ജില്ലയുടെ വിവിധ ഭാഗത്തുനിന്നും 15 ഓളം ഫയർ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. അപകട കാരണം വ്യക്തമല്ല

അതേസമയം നഗരത്തിലെ 58 ഹൈഡ്രൻ്റുകൾ ഒന്നു പോലും പ്രവർത്തനക്ഷമമല്ലെന്ന് അഗ്നി രക്ഷാസേന പറയുന്നു. 

പുതിയതായി സ്ഥാപിച്ചവ പോലും പ്രവർത്തനരഹിതം ആണ്. ഇത് തീ അണയ്ക്കുന്ന ദൌത്യത്തെ ബാധിച്ചെന്നും ആരോപണം ഉണ്ട്

പ്ലാസ്റ്റിക് കട്ടിലിൽ തീ പടർന്ന് കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം