തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

പാലക്കാട്: പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ രണ്ട് ഹോട്ടലുകള്‍ പൂർണമായി കത്തിനശിച്ചു. ഹോട്ടലിന് ഉള്ളില്‍ ഉണ്ടായിരുന്ന മുഴുവൻ ആളുകളേയും പുറത്ത് എത്തിച്ചു. ചെറിയ രീതിയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ ആളുകള്‍ പുറത്തിറഞ്ഞിയത് വലിയ ഒരു അപകടമാണ് ഒഴിവായത്.

ഹോട്ടിലിന്‍റെ അടുക്കള ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നത്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടില്ല.