ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു

കൊല്ലം: കരുനാഗപ്പള്ളി വെളുത്ത മണലിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ തീപിടുത്തതില്‍ വന്‍നാശം. സൂപ്പർ മാർക്കറ്റ് പൂർണമായും കത്തിനശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് പുലർച്ചെയാണ് എൻഎസ്സ് സൂപ്പർ മാർക്കറ്റിൽ തിരപ്പിടുത്തമുണ്ടായത്. കരുനാഗപ്പള്ളി, ചവറ,ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു, ഷോര്‍ട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്.