തൊടുപുഴ അരിക്കുഴയിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾക്കിടെ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. 

ഇടുക്കി: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടി ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന്‍ മരിച്ചു. തൊടുപുഴ അരിക്കുഴ സ്വദേശി പി രവി (60) ആണ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന് 50 ശതമാനം പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊടുപുഴ അരിക്കുഴയിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾക്കിടെ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മറ്റ് അഞ്ച് യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.