കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ ഇക്കുറി സീറ്റ് പിടിക്കാന്‍ ഫിറോസിനെയിറക്കുമെന്നുള്ള പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല. 

ടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരസാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഫിറോസ് മത്സരിക്കുന്നത് സംബന്ധിച്ച് സംസാരിച്ചത്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തവനൂരില്‍ മന്ത്രി കെ ടി ജലീലിനെതിരെ മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. പക്ഷേ ആരും ഇതുവരെ സമീപിച്ചിട്ടില്ല. ചെറുപ്പം മുതല്‍ തന്നെ യുഡിഎഫ്
അനുഭാവിയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും ഇതുവരെ പ്രചരിച്ചിട്ടില്ല. കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ ഇക്കുറി സീറ്റ് പിടിക്കാന്‍ ഫിറോസിനെയിറക്കുമെന്നുള്ള പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല.