Asianet News MalayalamAsianet News Malayalam

സംസ്ഥാനം നേരിട്ട് പണം കൊടുത്ത് വാങ്ങിയ ആദ്യ ബാച്ച് കൊവിഡ് വാക്സീൻ കൊച്ചിയിലെത്തി

കൊച്ചി വിമാനത്താവളത്തിൽ നിന്ന് മഞ്ഞുമ്മലിലെ കേരള മെഡിക്കൽ കോർപ്പറേഷൻ വെയർഹൗസിലെത്തിക്കുന്ന വാക്സീൻ ഇവിടെ നിന്ന് റീജിയണൽ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. 

first batch of covishield vaccine purchased by kerala arrives in kochi
Author
Kochi, First Published May 10, 2021, 12:20 PM IST

കൊച്ചി: കേരളം വില കൊടുത്തു വാങ്ങിയ കൊവിഡ് വാക്സീൻ്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. മൂന്നരലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീനാണ് ആദ്യ ബാച്ചിന്റെ ഭാഗമായി എത്തിയത്. പൂനെ സിറം ഇസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കേരളം വാക്സീൻ വാങ്ങുന്നത്. പൂനെയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് വാക്സീനെത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് മഞ്ഞുമ്മലിലെ കേരള മെഡിക്കൽ കോർപ്പറേഷൻ വെയർഹൗസിലെത്തിക്കുന്ന വാക്സീൻ ഇവിടെ നിന്ന് റീജിയണൽ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. 

ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും വാക്സീൻ വിതരണത്തിൽ മുൻഗണനയെന്നാണ് സർക്കാർ അറിയിക്കുന്നത്. കടകളിലെ ജീവനക്കാർ, ബസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ, ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്ക് വാക്സീൻ ലഭിക്കും. വിതരണം സംബന്ധിച്ച് വ്യക്തമായ മാർഗരേഖ ഉടൻ നൽകും.

ഒരു കോടി ഡോസ് വാക്സീൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. 75 ലക്ഷം ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

Follow Us:
Download App:
  • android
  • ios