പുതുവര്‍ഷത്തിലാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. തദ്ദേശ സ്വയംഭരണ നിര്‍വ്വഹണം പരമാവധി വേഗത്തിലും ഫലപ്രദമായും രേഖകൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കൊച്ചി: ന​ഗരസഭകളിൽ രേഖകൾ ഓൺലൈനായി ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച കെ സ്മാർട്ട് പദ്ധതി പ്രകാരം ആദ്യ സർട്ടിഫിക്കറ്റ് കൈമാറി. ഡിസംബര്‍ 26 ന് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് കെ-സ്മാര്‍ട്ട് വഴി രജിസ്റ്റര്‍ ചെയ്ത് നഗരസഭ സെക്രട്ടറി കുട്ടിയുടെ പിതാവിന് കൈമാറിയത്. 10 ദിവസത്തിനുള്ളിലാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. താര റേച്ചൽ പോളിൻ്റെയും റെനോ ജോർജ് ജോണിൻ്റെയും മകൻ യിസഹാക് റെനോ ജോണിൻ്റെ ജനന സർട്ടിഫിക്കറ്റ് കോർപറേഷൻ സെക്രട്ടറി ചെൽസാസിനി കുട്ടിയുടെ പിതാവ് റെനോ ജോർജ് ജോണിന് കൈമാറി.

കെ-സ്മാർട്ട്; രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ; പുതുതുടക്കം കുറിച്ച് കേരളം; സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

പുതുവര്‍ഷത്തിലാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. തദ്ദേശ സ്വയംഭരണ നിര്‍വ്വഹണം പരമാവധി വേഗത്തിലും ഫലപ്രദമായും രേഖകൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആപ്ലിക്കേഷന്‍ വഴി, ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ മുതല്‍ സംരംഭങ്ങള്‍ക്കുള്ള ലൈസന്‍സ്, കെട്ടിട നിര്‍മ്മാണ അനുമതി തുടങ്ങി നിരവധി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും.