ചരിത്രവിജയവുമായി തുടർച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി പിണറായിയുടെ നേതൃത്വത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാവും ഭരണപക്ഷം സഭയിലെത്തുക

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുക. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചരിത്രവിജയവുമായി തുടർച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി പിണറായിയുടെ നേതൃത്വത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാവും ഭരണപക്ഷം സഭയിലെത്തുക. പിണറായിയെ നേരിടാൻ പ്രതിപക്ഷനിരയിൽ പുതിയ നായകനായി വിഡി സതീശൻ എത്തുന്നതാണ് മറ്റൊരു പ്രത്യേകത. നാളെയാണ് സ്പീക്കർ തെര‍ഞ്ഞെടുപ്പ്. ഇടത് സ്ഥാനാർത്ഥി എംബി രാജേഷ് തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കെ പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തുമോ എന്ന് ഇന്നറിയാം. 28-നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.