Asianet News MalayalamAsianet News Malayalam

അയോധ്യക്ക് ടിക്കറ്റ് മാത്രം മതി, താമസവും ഭക്ഷണവും ദര്‍ശനവും ഫ്രീ, കേരളത്തിൽ നിന്ന് ആദ്യ ട്രെയിൻ പുറപ്പെട്ടു

കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയിന്‍ യാത്ര മുൻ കേന്ദ്ര റെയിൽവേ ഒ രാജഗോപാൽ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തത്

first train departed from Kerala to ayodhya dham ppp you need a ticket to Ayodhya accommodation food and dharshan are free
Author
First Published Feb 9, 2024, 10:54 AM IST

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് രാവിലെ പത്ത് മണിക്കാണ് ട്രെയിന്‍ യാത്ര മുൻ കേന്ദ്ര റെയിൽവേ ഒ രാജഗോപാൽ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തത്. 20 കൊച്ചുകൾ ഉള്ള ആസ്ത ട്രെയിനിൽ 972 യാത്രക്കാരാണ് ഉള്ളത്.

12 ന് പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോധ്യയിൽ എത്തും. 13-ന് പുലര്‍ച്ചെ 12.2-ന് അയോധ്യയിൽ നിന്ന് തിരിച്ച് 15 ന് രാത്രി 10.45 ന് കൊച്ചുവെളിയിൽ തിരിച്ചെത്തും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രക്ക് ടിക്കറ്റ് നിരക്ക് 3300 രൂപയാണ്. ട്രെയിനിന് വിവിധ സ്റ്റേഷന്കളിൽ ബിജെപി സ്വീകരണം നൽകും.

ബിജെപിയുടെ നേതൃത്വത്തിലാണ് അയോധ്യ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണം. ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയാണ് ഒരുക്കുക. നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതില്‍ ആദ്യ സര്‍വീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് റദ്ദാക്കി. 

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാനങ്ങളില്‍നിന്ന് യാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടാണ് പ്രത്യേക യാത്ര സംഘടിപ്പിക്കുന്നത്. കേരളത്തില്‍നിന്ന് അടക്കം ഒരു നിയോജക മണ്ഡലത്തില്‍നിന്ന് ആയിരം പേരെയാണ് പങ്കെടുപ്പിക്കുന്നത്. യുപിയിലെത്തുന്നവര്‍ക്ക് അവിടത്തെ ബിജെപി പ്രവര്‍ത്തകരാണ് ഭക്ഷണ, താമസ സൗകര്യങ്ങളൊരുക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് വരെ അയോധ്യ സജീവ ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്. 

'ശ്രീകൃഷ്ണൻ ചോദിച്ചത് 5 ​ഗ്രാമങ്ങൾ, ഹിന്ദുക്കൾ ചോദിച്ചത് മൂന്നേമൂന്ന് കേന്ദ്രങ്ങൾ'; സഭയിൽ പരാമർശവുമായി യോ​ഗി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios