ഇഎംസിസി ധാരണാപത്രം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. തിങ്കളാഴ്ച മേഴ്‍സികുട്ടിയമ്മയുടെ വീട്ടിലേക്കും മാര്‍ച്ച് നടത്തും.  

തിരുവനന്തപുരം: അമേരിക്കൻ കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഈ മാസം 27 ന് തീരദേശ ഹർത്താൽ നടത്തും. മത്സ്യമേഖലയിലെ സംഘടനകളുടെ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എംപിമാരായ ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, മത്സ്യമേഖലാ സംരക്ഷണ സമിതി കൺവീനർ ചാൾസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. 

Add Asianetnews as a Preferred SourcegooglePreferred

സിപിഎം അനുകൂല സംഘടന ഒഴിച്ച് മത്സ്യമേഖലയിലെ മുഴുവൻ സംഘടനകളും യോഗത്തിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദ് ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ആഗോള കുത്തകകൾക്ക് മത്സ്യസമ്പത്ത് അടിയറവ് വെക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് സംഘടനകള്‍ അറിയിച്ചു.