കൊല്ലം: ദുരിതപ്പെയ്ത്തില്‍ കേരളം സഹായത്തിനായി കൈനീട്ടുമ്പോള്‍ രക്ഷകരായി വീണ്ടും മത്സ്യത്തൊഴിലാളികള്‍. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താന്‍ ജീവന്‍ പോലും പണയം വെച്ച് ഇറങ്ങുകയാണ് 'കേരളത്തിന്‍റെ സൈന്യം'. ദുരന്തമുഖത്തേക്ക് പോകുന്നതിനായി ബോട്ട് ലോറിയില്‍ കയറ്റുന്ന മത്സ്യത്തൊഴിലാളികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

കടല്‍ തീരത്തുനിന്നും മത്സ്യബന്ധന ബോട്ട് ലോറിയില്‍ കയറ്റുന്ന വീഡിയോ ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചത്. തുടര്‍ന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഷെയര്‍ ചെയ്തു.