ഉടമയോടും തൊഴിലാളികളോടും ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. 

മലപ്പുറം: താനൂർ ബോട്ട് അപകടത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി വീണ്ടും ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് സ്ത്രീകളും ഉൾപ്പെടെ എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. ചെറുവള്ളത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവ്വീസ് ഇവിടെ നിർത്തി വെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവ്വീസ് നടത്തിയത്. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടെതാണ് വള്ളം. ഉടമയോടും തൊഴിലാളികളോടും ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു.

രോഗിയുമായി പോയ ആംബുലന്‍സിന് മാ‍​ർ​ഗ തടസം സൃഷ്ടിച്ച് കാർ, ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

മന്ത്രി അബ്ദുറഹിമാൻ മരണത്തിന്റെ വ്യാപാരി, തൊഴിലാളി പാർട്ടിക്ക് പണം കൊടുത്ത് മന്ത്രിയായി: കെ.എം ഷാജി

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News

മീൻപിടുത്ത ബോട്ടിലെ ഉല്ലാസയാത്ര; ബോട്ട് ഹാജരാക്കാൻ നിർദേശം നൽകിയെന്ന് വിവരം|Fisheries Department