വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികളുടെ ഭാഗമായി പൊഴി മുറിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. കടൽക്ഷോഭവും ശക്തമായ വേലിയേറ്റവും മൂലം ഇതിന് തടസം നേരിടുന്നുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പേട്ട വില്ലേജിൽ രണ്ടു കുടുംബങ്ങളേയും ചിറയിൻകീഴ് മൂന്നു കുടുംബങ്ങളേയുമാണ് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികളുടെ ഭാഗമായി പൊഴി മുറിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. കടൽക്ഷോഭവും ശക്തമായ വേലിയേറ്റവും മൂലം ഇതിന് തടസം നേരിടുന്നുണ്ട്. മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അടിയന്തര നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി പൂർണ സജ്ജമാണെന്നും കളക്ടർ അറിയിച്ചു.