ബെംഗ്ലൂരു: മഹാരാഷ്ട്രയിലെ സത്താരയിൽ വാൻ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. ഏഴ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സത്താരയ്ക്കും സാംഗ്ലിയ്ക്കും ഇടയിൽ വാൻ പുഴയിലേക്ക് മറിഞ്ഞത്. ഗോവയിൽ നിന്നും മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.  മൃതദേഹങ്ങൾ കരാടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവർ മുംബൈ വാഷിയിൽ സ്ഥിരതാമസക്കാരാണ്.