2014 മുതൽ ഇവർ കേരളത്തിലുടനീളം കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു. പിടിയിലാകുന്നത് ഇതാദ്യമാണ്. കൊപ്പം പൊലീസാണ് ഇവരെ പിടികൂടിയത്.
പാലക്കാട് : പാലക്കാട് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ സ്വർണ കവർച്ച നടത്തിയ അഞ്ച് അംഗ സംഘം പൊലീസ് പിടിയിൽ. ഇവരിൽ നിന്ന് 61 പവൻ സ്വർണവും 2,65000 രൂപയും പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശികളായ മണികണ്ഠൻ, നസീർ ,അനിൽദാസ്, സബിർ, അബ്ദുൾ കലാം എന്നിവരാണ് പിടിയിലായത്. 2014 മുതൽ ഇവർ കേരളത്തിലുടനീളം കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു. പിടിയിലാകുന്നത് ഇതാദ്യമാണ്. കൊപ്പം പൊലീസാണ് ഇവരെ പിടികൂടിയത്.
